ഉത്തര്‍പ്രദേശ്: സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ആള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡിയിലാണ് സംഭവം. സി.ബി.ഐ ജോയിന്റ് കമ്മീഷണറാണെന്ന് അവകാശപ്പെട്ട് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പമാണ് ഇയാള്‍ റെയ്ഡിനെത്തിയത്.
സിബിഐ ഉദ്യാഗസ്ഥനാണെന്നും ആദേഷ് ഗോയല്‍ എന്നാണ് പേരെന്നുമാണ് ഇയാള്‍ സ്വയം വ്യാപാരിയോട് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടില്‍ കയറി റെയ്ഡ് ആരംഭിക്കുകയായിരുന്നു. റെയ്ഡ് വിവിരമറിഞ്ഞ് പ്രദേശത്തെ മറ്റ് വ്യാപാരികളും സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് എത്തുമെന്നായതോടെ വ്യാജ ഉദ്യാഗസ്ഥര്‍ ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ അയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയാണ് ഇയാള്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം കാറിലാണ് റെയ്ഡിനെത്തിയത്.
Post Your Comments