Latest NewsNewsIndia

2024ലെ രാഷ്ട്രീയ യുദ്ധം മോദിയും കെജ്രിവാളും തമ്മില്‍:സിസോദിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ആം ആദ്മി നേതാവ്

2024 ആകാന്‍ കാത്തിരുന്ന് ആം ആദ്മി, ആ വര്‍ഷത്തെ പ്രധാന രാഷ്ട്രീയ യുദ്ധം മോദിയും കെജ്രിവാളും തമ്മിലായിരിക്കുമെന്ന് പാര്‍ട്ടി വക്താവ്

ന്യൂഡല്‍ഹി: രാജ്യത്ത് 2024ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ യുദ്ധം നടക്കാന്‍ പോകുന്നത് നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തമ്മിലായിരിക്കുമെന്ന്, ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. 2021-2022 മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നം?: വി.ശിവൻകുട്ടി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയത്തിന് ശേഷം, കെജ്രിവാളിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും രാജ്യത്തെ അദ്ദേഹത്തിന്റെ ഭരണ മാതൃകയും കണ്ട് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും ”പൂര്‍ണമായും തകര്‍ന്നിരിക്കുന്നു” എന്നാണ് സിബിഐ റെയ്ഡുകളുടെ പിന്നിലെന്ന് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.

 

ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയില്‍ കെജ്രിവാളും സിസോദിയയും കൊണ്ടുവന്ന വിപ്ലവത്തെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്കയിലെ ഒരു പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സിസോദിയയുടെ വസതി റെയ്ഡ് ചെയ്തതെന്നും സിംഗ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button