KeralaLatest News

പരസ്യമായി മകനെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം തുടരുന്നതിനിടെ പരസ്യമായി മകനെ തള്ളിപ്പറഞ്ഞ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്ക് അച്ഛനെന്നനിലയിലോ പാര്‍ട്ടി സെക്രട്ടറിയെന്നനിലയിലോ സംരക്ഷണമോ സഹായമോ ലഭിക്കില്ലെന്നും ആരോപണത്തില്‍ അഗ്നിശുദ്ധിവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ബിനോയിക്ക് മാത്രമാണെന്നും കോടിയേരി പറയുകയുണ്ടായി.

ബിനോയിക്ക് എതിരായി മുംബൈ പോലീസ് എടുത്തിട്ടുള്ള പരാതിയുടെ നിജഃസ്ഥിതി നിയമപരമായി പരിശോധിച്ച്‌ കണ്ടെത്തേണ്ടതാണ്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട നടപടിക്രമം കുറ്റാരോപിതനായ വ്യക്തിയെ സഹായിക്കുകയെന്നതല്ല. തന്റെ മകന്റെ പേരിലായാലും ഒരു പാര്‍ട്ടി അംഗമെന്നനിലയില്‍ താന്‍ സ്വീകരിക്കുക അതേസമീപനമാണ്. മറ്റു കാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച്‌ തീരുമാനമെടുക്കട്ടെയെന്നും അതില്‍ ഇടപെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button