മ്യൂനിച്ച്: ഹാലെ ഓപ്പണിൽ പത്താം കിരീടം നേടി ചരിത്രം സൃഷ്ടിച്ച് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വിസ് താരം ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 7-6, 6-1.
Good to be 10 again
? from Halle pic.twitter.com/1jg2aVcDjr— Roger Federer (@rogerfederer) June 23, 2019
ഒരു ടൂര്‍ണമെന്റില്‍ തന്നെ 10 കിരീടങ്ങള്‍ സ്വന്തമാക്കുന്ന ചരിത്ര നേട്ടം കൂടിയാണ് താരം ഇപ്പോൾ നേടിയെടുത്തത്. ഫെഡററുടെ കരിയറില്‍ കിരീടനേട്ടങ്ങള്‍ 102ലെത്തി. ഇതിൽ ഹാലെയിലാണ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയത്. 2000ത്തില്‍ തന്റെ 18ആം വയസിലാണ് ഫെഡറർ തന്റെ ആദ്യ ഹാലെ ഓപ്പൺ പോരാട്ടത്തിനിറങ്ങുന്നത്. ബേസലില്‍ എട്ട് തവണയും വിംബിള്‍ഡണില്‍ എട്ട് തവണയും ഫെഡറര്‍ കിരീടം. ഇത്തവണ കിരീടം നേടിയത് വഴി വിംബിള്‍ഡണില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ഫെഡറർക്ക് സാധിക്കും.
The perfect TEN
??????????@rogerfederer #NoventiOpen pic.twitter.com/ou35OwWQR0
— Tennis TV (@TennisTV) June 23, 2019
Post Your Comments