
തിരുവനന്തപുരം: ബിനോയ് കോടിയേരി,ആന്തൂര്‍ വിവാദങ്ങള്‍ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കെ സംസ്ഥാനകമ്മിറ്റി യോഗം ഇന്നാരംഭിക്കും. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തേക്കും. ആന്തൂര്‍ വിഷയത്തില്‍ വീഴ്ച പറ്റിയെന്ന നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെ വിശദീകരണവും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ബിനോയ് കോടിയേരിയെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞെങ്കിലും ഇന്നാരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തേക്കും. വിവാദം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലേക്ക് സംസ്ഥാനനേതൃത്വവും എത്താനാണ് സാധ്യത. കോടിയേരിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും.
ആന്തൂരില്‍ പ്രവാസി വ്യവസായി അത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ അധ്യക്ഷക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്. പി ജയരാജന്‍, എം വി ജയരാജന്‍, ജെയിംസ് മാത്യു അടക്കം കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവലോകനത്തിനായി ബൂത്ത് തലം വരെയുള്ള പരിശോധന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ച് പിടിക്കാനാവശ്യമായ തിരുത്തല്‍ നടപടികളിലേക്ക് പാര്‍ട്ടി നേതൃത്വം കടക്കുന്നത്.
Post Your Comments