ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച് ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കും. അതത് സെക്രട്ടറി ജനറല്‍മാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
‘രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കാക്കപ്പെടാത്ത വരുമാനത്തിന്റെ അല്ലെങ്കില്‍ സമ്പത്തിന്റെ അവസ്ഥ – ഒരു നിര്‍ണായക വിശകലനം (പ്രാഥമിക റിപ്പോര്‍ട്ട്) എന്നത് സമിതിയുടെ 73-ാമത്തെ റിപ്പോര്‍ട്ടാണ്. പാര്‍ലമെന്റ് സമ്മേളനം ഇല്ലാതിരുന്ന കഴിഞ്ഞ മാര്‍ച്ച് 28 ന് റിപ്പോര്‍ട്ട് അന്നത്തെ സ്പീക്കര്‍ സുമിത്ര മഹാജന് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും അഴര്‍ ഉത്തരവിട്ടതായും പാര്‍ലമെന്റ് വെബ്സൈറ്റിലെ കുറിപ്പില്‍ പറയുന്നുണ്ട്.
മാര്‍ച്ച് 9ന് സമര്‍പ്പിച്ച ഒബിസിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും തിങ്കളാഴ്ച്ച ടേബിളില്‍ വയ്ക്കും. കേന്ദ്രഭരണ പ്രദേശങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സര്‍വീസുകളില്‍ ഒബിസി വിഭാഗത്തിന്റെ യുക്തപരമായ പുന:ഘടനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. ജൂണ്‍ 20 ന് ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതിനടത്തിയ പ്രസംഗത്തിന് ഇരുസഭകളിലും നന്ദിപ്രമേയം അവതരിപ്പിക്കും.
Post Your Comments