ന്യൂഡല്‍ഹി: തീവ്രവാദത്തെ തുരത്തിയില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്എടിഎഫ്) മുന്നറിയിപ്പ്. വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിർദേശം. ആഗോള സമിതിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയിടാനും മതിയായ നടപടികള്‍ എടുത്തില്ലെന്ന് സമിതി വിമര്‍ശിക്കുകയുണ്ടായി.അതേസമയം പാകിസ്ഥാന് അനുകൂലവാദവുമായി ചൈന രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
Post Your Comments