Latest NewsKerala

സംസ്ഥാനത്ത് റേഷൻ കാർഡുകൾ ഇനി എടിഎം രീതിയിൽ ; സവിശേഷതകൾ ഇങ്ങനെ

കൊച്ചി : സംസ്ഥാനത്ത് റേഷൻ കാർഡുകൾ ഇനി എടിഎം രീതിയിൽ. റേഷന്‍കാര്‍ഡ് പ്രകാരം ഈ പോസ് മെഷീന്‍ വഴി സാധനങ്ങള്‍ വാങ്ങിയാല്‍ ഉടന്‍ കാര്‍ഡുടമ നല്‍കിയ മൊബൈല്‍ നമ്ബറിലേക്ക് സന്ദേശം വരും. എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോൾ സന്ദേശം ലഭിക്കുന്നത് പോലെയാണിത്.

വാങ്ങുന്ന സാധനങ്ങളുടെ വിവരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതോടെ റേഷന്‍ തട്ടിപ്പ് പൂര്‍ണമായും തടയാനാകും. ഈ മാസം മുതല്‍ സംവിധാനം നടപ്പാക്കുംറേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ വിഭാഗം, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങള്‍, തൂക്കം, വാങ്ങിയ തിയ്യതി എന്നിവയാണ് സന്ദേശമായി വരിക. അരി, ഗോതമ്ബ്, മണ്ണെണ്ണ എന്നീ വിവരങ്ങളെല്ലാം ഇതിലുണ്ടാകും. നേരത്തെ മാസം തോറും ലഭിക്കുന്ന സാധനങ്ങളുടെ കൃത്യമായ വിവരം സന്ദേശമായി അയക്കാറുണ്ട്. സ്‌പെഷ്യല്‍ സാധനങ്ങളുടെ വിവരങ്ങളും അറിയിച്ചിരുന്നു.

പുതിയ റേഷന്‍കാര്‍ഡ് അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയവര്‍ക്കാണ് സന്ദേശം അയക്കുന്നത്. കാര്‍ഡുടമകളുടെ ഫോട്ടോയെടുക്കുന്ന സമയത്ത് ഇത് കംപ്യൂട്ടറില്‍ അപ് ലോഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button