തിരുവനന്തപുരം: പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെച്ചൊല്ലി പോലീസുകാർ തമ്മിൽ സംഘർഷം. ഉദ്യോഗസ്ഥർ തമ്മിൽ ഉന്തും തള്ളും വെല്ലുവിളിയും ഉണ്ടായി.ഒരു വിഭാഗത്തിന് മാത്രം തിരിച്ചറിയൽ കാർഡ് നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘർഷം .തിരുവനന്തപുരത്തെ ഓഫീസിന് മുമ്പിൽ ഒരു വിഭാഗം പോലീസുകാർ കുത്തിയിരിക്കുകയാണ്.
ഒഴിഞ്ഞു പോകണമെന്ന സിഐയുടെ നിർദേശം പോലീസുകാർ അനുസരിക്കുന്നില്ല. സമാധാനപരമായ തെരഞ്ഞെടുപ്പിന് ഹൈക്കോടതി നിർദേശിച്ചിരുന്നു.സമാധാനം ഉറപ്പാക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
Post Your Comments