KeralaLatest NewsIndia

അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കൊല്ലം സ്വദേശി പിടിയില്‍

പ്ലാസ്‌റ്റിക്‌ ശേഖരിക്കുന്ന പണിക്കായി ആറുവര്‍ഷം മുമ്പ് ബംഗാളില്‍നിന്നു കേരളത്തിലെത്തിയതാണ്‌ കൊല്ലപ്പെട്ട സുമന്‍. സുഹൃത്ത്‌ വിനോദിനൊപ്പം നോര്‍ത്ത്‌ പാലത്തിനടിയിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌.

കൊച്ചി: എറണാകുളം നോര്‍ത്ത്‌ പാലത്തിനു താഴെ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകകേസിലെ പ്രതി പിടിയില്‍. പശ്‌ചിമ ബംഗാള്‍ സ്വദേശി സുമനെ (35) കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കൊല്ലം പള്ളിത്തോട്‌ സെഞ്ച്വറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്‌റ്റഫറിനെയാണ്‌ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

വ്യാഴാഴ്‌ച്ച രാത്രി 9.25-ന്‌ ബാറില്‍നിന്നു മദ്യപിച്ചെത്തിയ പ്രതി താന്‍ പതിവായി കിടക്കുന്ന സ്‌ഥലത്ത്‌ വന്നിരുന്ന സുമനോടും വിനോദിനോടും തട്ടിക്കയറുകയും തുടര്‍ന്ന്‌ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. ഇതിനിടെ പ്രതി ബാഗില്‍ നിന്നും കത്തിയെടുത്ത്‌ സുമന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന്‌ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പ്ലാസ്‌റ്റിക്‌ ശേഖരിക്കുന്ന പണിക്കായി ആറുവര്‍ഷം മുമ്പ് ബംഗാളില്‍നിന്നു കേരളത്തിലെത്തിയതാണ്‌ കൊല്ലപ്പെട്ട സുമന്‍. സുഹൃത്ത്‌ വിനോദിനൊപ്പം നോര്‍ത്ത്‌ പാലത്തിനടിയിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. ചെരുപ്പ്‌ തുന്നല്‍ ജോലി ചെയ്യുന്ന പ്രതി കുഞ്ഞുമോനും ഇവിടെ തന്നെയാണ്‌ താമസിക്കാറ്‌.കണ്‍ട്രോള്‍ റൂമില്‍നിന്നു വിവരം കിട്ടിയതനുസരിച്ച്‌ സ്‌ഥലത്തെത്തിയ പോലീസ്‌ സുമനെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇന്നലെ രാവിലെ എട്ടരയോടെ പ്രതിയെ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിന്നീട്‌ കസ്‌റ്റഡിയില്‍ വാങ്ങുമെന്നു പോലീസ്‌ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button