ന്യൂഡല്‍ഹി: പാകിസ്ഥാനെതി ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിനിട്ട പേര് പുറത്തുവിട്ടു. ബന്ദര്‍ എന്നാണ് ബാലകോട്ട് ദൗത്യത്തിന് വ്യോമസേനയിട്ട പേര്. മലയാളില്‍ വാനരന്‍ എന്നാണ് ഇതിനര്‍ത്ഥം.
കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലകോട്ടില്‍ ആക്രമണം നടത്തിയത്.
ഓപ്പറേഷന്‍ ബന്ദര്‍, എന്നാണ് ബാലകോട്ട് ആക്രമണത്തിനിട്ട പേരെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത്തരമൊരു സുപ്രധാന ദൃത്യത്തിന് ഇങ്ങനെയൊരു പേരിടാനുണ്ടായ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ രാമായണത്തില്‍ രാവണന്റെ ലങ്കയെ തീവെച്ച് നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ് അത്തരമൊരു പേരിട്ടതെന്നാണ് സൂചന.
ഫെബ്രുവരി 26 നാണ് ബാലകോട്ട് ആക്രമണം നടന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ഇന്ത്യ വ്യോമ സേന ദൗത്യത്തിന് ഉപയോഗിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
Post Your Comments