Latest NewsCarsInternationalAutomobile

ഡ്രൈവറില്ലാ വാഹനം ഓടിക്കാനൊരുങ്ങി ഈ രാജ്യം ; പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പരീക്ഷണകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും

സിയോൾ: ഡ്രൈവറില്ലാ വാഹനം ഓടിക്കാന്‍ ദക്ഷിണകൊറിയ 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പരീക്ഷണകേന്ദ്രം സിയോളില്‍ തുടങ്ങും. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ദക്ഷിണ കൊറിയൻ ശാസ്ത്ര മന്ത്രാലയം സിഥിരീകരിച്ചു.

നാലാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണകൊറിയയില്‍ കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് 5 ജി സേവനങ്ങള്‍ ആരംഭിച്ചത്. കോപ്പറേറ്റീവ് ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് (സി.ഐ.ടി.എസ്.) എന്ന പേരിലുള്ള സേവനം 24 മണിക്കൂറും ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

മൂന്നു കാറും, നാലു ബസും പരീക്ഷണ ഓട്ടത്തിന് സജ്ജമായിരിക്കുന്നത്. ആളുകളുമായി 1.1 കിലോമീറ്ററുള്ള പരീക്ഷണപാതയിലൂടെ വാഹനങ്ങള്‍ ഓടിക്കും. ഡ്രൈവർക്ക് പകരം 5 ജിയിലൂടെയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ റോഡിലെ ഗതാഗത സിഗ്‌നലുകൾ തിരിച്ചറിയാനും തടസ്സങ്ങൾ ഒഴിവാക്കാനുമുള്ള സംവിധാനം പൊതുജനങ്ങള്‍ക്ക് ഇവിടെ അനുഭവിച്ചറിയാം. റോഡുകളുടെ ത്രീഡി മാപ്പ്, വൈദ്യുത റീച്ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള കണ്‍ട്രോള്‍ ടവര്‍ പ്രവര്‍ത്തസജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button