Latest NewsNewsAutomobile

ഫെബ്രുവരിയിൽ പൊടിപൊടിച്ച് പാസഞ്ചർ വാഹന വിൽപ്പന, 11 ശതമാനത്തിന്റെ വർദ്ധനവ്

ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള പുത്തൻ മോഡലാണ് ഈ വർഷം മുതൽ വിപണി കീഴടക്കാൻ എത്തിയത്

രാജ്യത്ത് പാസഞ്ചർ വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം തുടരുന്നു. ഫെബ്രുവരിയിൽ പാസഞ്ചർ വാഹന വിൽപ്പനയിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പാസഞ്ചർ കാറുകളുടെ വിൽപ്പനയിൽ 2022 ഫെബ്രുവരിയിലേക്കാൾ 11 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കോവിഡ് കാലമായ 2020- ലെ ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള പുത്തൻ മോഡലാണ് ഈ വർഷം മുതൽ വിപണി കീഴടക്കാൻ എത്തിയത്. ഇത് പാസഞ്ചർ വാഹന വിൽപ്പന ഉയരാൻ കാരണമായി. കൂടാതെ, പാസഞ്ചർ വാഹന വിൽപ്പന പൊടിപൊടിക്കാൻ വിവാഹം സീസണും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിലെ മൊത്തം വാഹന ചില്ലറ വിൽപ്പന 16 ശതമാനമാണ് വർദ്ധിച്ചത്.

Also Read: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, നിർത്താതെ പോകാൻ ശ്രമം : നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button