തൃശ്ശൂർ: മൊബൈൽ ആപ്പുവഴി തെരുവുനായ്ക്കളെ പിടികൂടാൻ പദ്ധതി. ‘സുരക്ഷ’ എന്ന മൊബൈൽ ആപ്പിലൂടെയാണ് ചിത്രങ്ങൾസഹിതം നായ്ക്കളുടെ വിവരങ്ങൾ നൽകാൻ കഴിയുക. നായ്ക്കളുടെ വന്ധ്യംകരണം പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ആപ്പ്. ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന എട്ട് ജില്ലകളിലാണ് ഇത് ഉപയോഗിക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
തെരുവുനായ്ക്കളെ കണ്ടെത്തിയാൽ നാട്ടുകാർക്ക് നേരിട്ടു വിവരംനൽകാൻ ഇതിലൂടെ കഴിയും. നായ്ക്കളുടെ ശല്യമുണ്ടായാൽ ജനങ്ങൾക്ക് ആപ്പിലൂടെ നേരിട്ട് ഉദ്യോഗസ്ഥരെ വിവരമറിയിക്കാവുന്നതാണ്. തെരുവുനായ്ക്കളെ പിടികൂടുന്നതുമുതൽ തിരികെ കൊണ്ടുവിടുന്നതുവരെയുള്ള വിവരങ്ങൾ ഇതിൽ രേഖപ്പെടുത്താം.
Post Your Comments