
കൊല്ലം: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് മീനാട് കൊല്ലാക്കുഴി സ്വദേശി പ്രദീപാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഒരു കാൽ നടയാത്രക്കാരനെയും കാർ ഇടിക്കുകയായിരുന്നു. കാറിടിച്ച കാൽനട യാത്രക്കാരൻ അഴകേശനു സാരമായി പരിക്കേറ്റു. നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.
Post Your Comments