Latest NewsKeralaIndia

ശബരിമല ഓർഡിനൻസ് ; നിലപാട് അറിയിച്ച് രാം മാധവ്

ഡൽഹി : ശബരിമല ഓർഡിനൻസ് വിഷയത്തിൽ നിലപാട് അറിയിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ല. സാധ്യമായത് ചെയ്യുമെന്നും രാം മാധവ് അറിയിച്ചു.

ശബരിമലയിലെ യുവതീ പ്രവേശം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ യുഡിഎഫ് എംപി എന്‍.കെ.പ്രേമചന്ദ്രനാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് സ്വകാര്യ ബില്‍. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്‍ അവതരണമായിട്ടാണ് എന്‍.കെ.പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയത്. നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനില്‍ക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. യുവതീ പ്രവേശന ബില്‍ കൂടാതെ മറ്റ് സുപ്രധാന ബില്ലുകളും ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button