ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – ശ്രീലങ്ക പോരാട്ടം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് മത്സരം ജയിക്കുകയാണെങ്കില്‍ സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം. അതേസമയം, തോല്‍വികളില്‍ നിന്നും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് മുന്‍ ചാന്പ്യന്‍മാരായ ശ്രീലങ്ക. മിന്നുന്ന ഫോമില്‍ തുടരുന്ന ഇംഗ്ലണ്ടിനെ നേരിടുന്‌പോള്‍ അത്ഭുതങ്ങള്‍ക്കായാണ് ലങ്കന്‍ പ്രതീക്ഷ. കിരീട സാധ്യത കല്‍പ്പിക്കുന്ന ഇംഗ്ലണ്ട് പ്രതീക്ഷക്കൊത്ത പ്രകടനമാണ് ഇതുവരെ നടത്തിയത്. പാകിസ്താനോട് തോറ്റതൊഴിച്ചാല്‍ ഏകപക്ഷീയ വിജയങ്ങള്‍ ഇംഗ്ലീഷുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
സംഗക്കാര, ജയസൂര്യ, ജയവര്‍ദ്ധന, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ സുവര്‍ണ തലമുറ അരങ്ങൊഴിഞ്ഞശേഷം പഴയ മികവിന്റെ അയലത്തുപോലും ഇല്ല മുന്‍ ചാന്പ്യന്‍മാരായ ശ്രീലങ്ക. 4 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് മരതകദ്വീപുകാര്‍. എന്നാല്‍ ഇതില്‍ രണ്ട് പോയിന്റ് മഴമൂലം മത്സരം ഉപേക്ഷിച്ച ഇനത്തില്‍ കിട്ടിയതാണ്. ദുര്‍ബലരായ അഫ്ഗാനോട് കഷ്ടിച്ച് ജയിച്ചതാണ് ഏക ജയം.
ബാറ്റിങില്‍ ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ മിന്നും ഫോമും ബൌളിങില്‍ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ് എന്നിവര്‍ പുലര്‍ത്തുന്ന സ്ഥിരതയുമാണ് ആതിഥേയ ടീമിന്റെ കരുത്ത്. ശ്രീലങ്കയ്‌ക്കെതിരെ ജയം നേടാനായാല്‍ മികച്ച റണ്‍റേറ്റുള്ള ഇംഗ്ലണ്ടിന് 10 പോയിന്റുമായി സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം.
ഓപ്പണിങില്‍ ക്യാപ്ടന്‍ ദിമുത് കരുണരത്‌ന മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്. വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര നന്നായി തുടങ്ങുന്നുണ്ടെങ്കിലും മധ്യനിര തകര്‍ന്നടിയുന്നത് തുടരുകയാണ്. പരിചയ സന്പന്നരായ ആഞ്ചലോ മാത്യൂസും ലസിത് മലിങ്കയും ടീമില്‍ ഉണ്ടെങ്കിലും പഴയ പടക്കുതിരകള്‍ കിതയ്ക്കുകയാണ്.
Post Your Comments