ദുബായ് :വന്‍ തുകയ്ക്ക് 17 കാരിയ്ക്ക് മസാജ് പാര്‍ലറില്‍ ജോലി വാഗ്ദാനം . ജോലി മോഹിച്ചെത്തിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് സെക്സ് വര്‍ക്കര്‍ ജോലി : ദുബായിലെ ജോലിത്തട്ടിപ്പ് പുറത്ത് . മസാജ് പാര്‍ലറില്‍ ജോലി തരാമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
മനുഷ്യക്കടത്തിനും, പതിനേഴുകാരിയെ വേശ്യവൃത്തിക്ക് നിര്‍ബന്ധിച്ചതിനും ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദുബായിലെ അല്‍കുസിലാണ് സംഭവം. വ്യാജ പാസ്‌പോര്‍ട്ടിലാണ് പെണ്‍കുട്ടിയെ ദുബായിലെത്തിച്ചത്.
പെണ്‍കുട്ടിയെ അല്‍കുസിലെ യുവാക്കളുടെ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു. അവിടെയുള്ള മറ്റ് സ്ത്രീകളാണ് യഥാര്‍ത്ഥ ജോലിയെന്താണെന്ന് പതിനേഴുകാരിയെ അറിയിച്ചത്. ആ ഫ്‌ളാറ്റൊരു വേശ്യാലയമാണെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി തന്റെ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് പ്രതികളോട് ആവശ്യപ്പെട്ടു. എന്നാല്‍ പാസ്‌പോര്‍ട്ടിനും മറ്റും ചെലവായ 13000 ദര്‍ഹം തിരിച്ച് തരാതെ തിരിച്ച് പോകാന്‍ അനുവദിക്കില്ലെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.
ഒരു പാകിസ്താന്‍ സ്വദേശിയാണ് പൊലീസിന്റെ നമ്പര്‍ പെണ്‍കുട്ടിക്ക് നല്‍കിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
Post Your Comments