Latest NewsKerala

ആ ഭര്‍ത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാന്‍ നമുക്കെങ്ങനെ സാധിക്കും? കുട്ടികളെയെങ്കിലും ഒഴിവാക്കണം- ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ്

സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഡോ. ഷിനു ശ്യാമളന്‍. 3 കുട്ടികളുണ്ട്. അദ്ദേഹം ഗള്‍ഫിലെ ജോലി നിര്‍ത്തി. സര്‍ക്കാര്‍ ഇതുവരെ സഹായം ഒന്നും കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി ഭര്‍ത്താവിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 3 കുട്ടികളുണ്ട് അതു മറക്കരുത്. അവര്‍ സ്വസ്ഥതയോടെ ജീവിച്ചോട്ടെ. ആ കുട്ടികളെയെങ്കിലും സദാചാരത്തില്‍ നിന്നും ഒഴിവാക്കണം. സമൂഹം അധഃപതിക്കുന്ന രീതിയില്‍ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെയെന്ന് ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അവളാണ് അവനെ തേച്ചത്. അവള്‍ക്ക് വിധിച്ചത് കിട്ടി’ .. ‘ഭര്‍ത്താവിനോട് പറയാതെ അവള്‍ ഒളിപ്പിച്ചില്ലേ? അപ്പോള്‍ അതില്‍ കള്ളത്തരമുണ്ട്….’

ഒരു സ്ത്രീയെ ഒരുവന്‍ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമെന്റുകളാണ് അധികവും കാണുന്നത്. ഭര്‍ത്താവിനോട് പറയാതിരുന്നതിന്റെ കാരണങ്ങള്‍ പലതുണ്ടാകും. ആ ഭര്‍ത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാന്‍ നമുക്കെങ്ങനെ സാധിക്കും?

എന്ത് വന്നാലും ഭര്‍ത്താവിനോട് പറയാതെ കൊണ്ടുനടന്നത് ഒരുപക്ഷേ അയാള്‍ ആകെയുള്ള ഗള്‍ഫിലെ ജോലി കളഞ്ഞു നാട്ടില്‍ വരുമെന്ന് കരുതിയാണെങ്കിലോ? അതുമല്ലെങ്കില്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ട് അവള്‍ പറഞ്ഞിട്ടുണ്ടാകില്ല. എന്തൊരു സമൂഹമാണിത്? കൊലപാതകത്തിന് പ്രോത്സാഹനം നല്‍കുന്ന കമന്റുകളും പോസ്റ്റുകളും.

ദിനംപ്രതി സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് വെറുതെയല്ല എന്നു തോന്നുന്നു. കൊലപാതകികളെ ന്യായീകരിക്കുവാന്‍ ഒരുപാട് മനുഷ്യരുണ്ടിവിടെ. പ്രത്യേകിച്ചും സ്ത്രീകള്‍ തന്നെ മുന്‍പന്തിയില്‍.

3 കുട്ടികളുണ്ട്. അദ്ദേഹം ഗള്‍ഫിലെ ജോലി നിര്‍ത്തി. സര്‍ക്കാര്‍ ഇതുവരെ സഹായം ഒന്നും കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി ഭര്‍ത്താവിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 3 കുട്ടികളുണ്ട് അതു മറക്കരുത്. അവര്‍ സ്വസ്ഥതയോടെ ജീവിച്ചോട്ടെ. ആ കുട്ടികളെയെങ്കിലും സദാചാരത്തില്‍ നിന്നും ഒഴിവാക്കണം. സമൂഹം അധഃപതിക്കുന്ന രീതിയില്‍ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെ.

ഡോ. ഷിനു ശ്യാമളന്‍

https://www.facebook.com/photo.php?fbid=10216889659331739&set=a.10200387530428830&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button