ഇടുക്കി: ഇടുക്കി പഞ്ചാലിമേട്ടിലെ ദേവസ്വം ബോര്‍ഡിന്റെ ഭൂമി അളന്നു തിരിക്കുമെന്ന് ദേവദ്വം പ്രസിഡന്റ് എ പത്മകുമാര്‍. പാഞ്ചാലി മേട് ഭൂമി കയ്യേറ്റ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡിന് 22 ഏക്കര്‍ സ്ഥലമുണ്ട്. ഇത് അളന്നു തിരിച്ചിടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ഭൂമി അളന്നു തിട്ടപ്പെടുത്തിയാല്‍ മാത്രമേ കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് അറിയാനാകൂ.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാഞ്ചാലിമേട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഞ്ചാലിമേട്ടില്‍ പുതിയതായി കുരിശ് നാട്ടിയത് സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണോ എന്ന് അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments