ഇടുക്കി : ടൂറിസം വിപണിയിൽ സജീവമായി ഇടുക്കി, മഴക്കാലമെത്തിയതോടെ ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ പഞ്ചാലിമേടും സഞ്ചാരികള്‍ കയ്യടക്കിടക്കിയിരിക്കുകയാണ് . നിമിഷങ്ങള്‍ക്കുള്ളില്‍ പറന്നിറങ്ങുന്ന കോടമഞ്ഞ് പെട്ടന്നു തന്നെ അപ്രത്യക്ഷമാകുന്ന കാഴ്ചയ മനം കവരുന്നു.
ഇപ്പോൾ സദാസമയം നിലനില്‍ക്കുന്ന തണുപ്പാണ് ഇപ്പോഴുള്ള പ്രധാന ആകര്‍ഷണം. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മനോഹരമാക്കിയതോടെ പാഞ്ചാലിമേട് സന്ദര്‍ശക സൗഹൃമായിക്കഴിഞ്ഞു.
കൂടാതെ ദേശീയപാത 183 ല്‍ കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞു പുഴയില്‍ നിന്നും നാല് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ പാഞ്ചാലിമേട്ടില്‍ എത്തിച്ചേരും. മലനിരകളുടെ മുകളില്‍ നിന്നും ദൃശ്യമാകുന്ന വിദൂര കാഴ്ച വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. വര്‍ഷകാലമെത്തിയതോടെ ഹൈറേഞ്ചില്‍ കോടമഞ്ഞും തണുപ്പും അതികഠിനമാണ്. ഇതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെ കൂടുതലായും മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കുന്നതിനായി ജില്ലയിലേയ്ക്ക് എത്തിക്കുന്നത്.
Post Your Comments