KeralaLatest News

ഒരു കൈയില്ലെങ്കിലും മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും; വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

കൊച്ചി: അജയന്‍ എന്ന യുവാവ് സോഷ്യല്‍മീഡിയയിലൂടെ വധുവിനെ തേടുന്ന കുറിപ്പ് വൈറലാകുന്നു. ഞാന്‍ അജയന്‍. 39 വയസ്സ്. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരല്‍ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികള്‍ എല്ലാം ചെയ്യാം. കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നു എന്ന് തുടങ്ങുന്ന കുറിപ്പാണ് വൈറലാകുന്നത്. സാമാന്യം മോശമില്ലാത്ത ജീവിത സാഹചര്യം ഉണ്ട്. മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും. നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു. വയസ്സ് 36 വയസ്സ് വരെയാവാം.ജാതകം നോക്കുന്നില്ല. ജോലി പ്രശ്‌നമല്ല. സാമ്പത്തികം പ്രശ്‌നമല്ലെന്നും അജയൻ വ്യക്തമാക്കുന്നു. ജോലി കിട്ടിയിട്ട് വിവാഹം കഴിക്കാമെന്ന് വെച്ച്‌ വിവാഹം ഏറെ വൈകിപ്പോയി. പിന്നീടാകട്ടെ, ഒരു കൈയ്യില്ലെന്ന കാരണത്താല്‍ എന്നാല്‍ ആലോചനകളൊന്നും ഒത്തുവന്നില്ല. ഇതോടെയാണ് സോഷ്യല്‍മീഡിയയെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ഞാൻ അജയൻ .39 വയസ്സ്.അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറേയായി. ഇതു വരെയും ഒന്നും ശരിയായില്ല. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരൽ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികൾ എല്ലാം ചെയ്യാം. ഞാൻ കപ്പൂർ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്നു. അഞ്ചു വർഷമായി ജോലിയിൽ .എനിക്ക് അമ്മ നാല് ചേച്ചിമാർ ഒരു ഏട്ടൻ. അച്ഛൻ രണ്ട് വർഷം മുമ്പ് മരിച്ചു .സാമാന്യം മോശമില്ലാത്ത ജീവിത സാഹചര്യം ഉണ്ട്. മരണം വരെ ഒരു കുറവുമില്ലാതെ നോക്കാൻ എനിക്ക് കഴിയും. നല്ല സ്നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു. വയസ്സ് 36 വയസ്സ് വരെയാവാം. ജാതകം നോക്കുന്നില്ല. ജോലി പ്രശ്നമല്ല. സാമ്പത്തികം പ്രശ്നമല്ല. 9895788314 എന്റെ നമ്പർ

shortlink

Related Articles

Post Your Comments

Related Articles


Back to top button