റോള്‍സ് റോയ്‍സിന്‍റെ പ്രഥമ എസ്‍യുവി കള്ളിനനിന്റെ പുതിയ എഡിഷൻ കമ്പനി അവതരിപ്പിച്ചു. കറുപ്പ് നിറം പൂർണമായി ആവരണം ചെയ്‍താണ് പുതിയ കള്ളിനന്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കള്ളിനന്‍ ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു പുത്തൻ എസ് യു വിക്കുള്ള പേര് റോൾസ് റോയ്സ് നല്‍കിയത്.
22 ഇഞ്ചിലുള്ള അലോയി വീലുകളും ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപേഴ്‌സുമാണ് ഉൾപ്പെടുത്തിയത്. ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം. ഇതേ നിറത്തിൽ തന്നെയാണ് ഗ്രില്ലും നൽകിയിട്ടുള്ളത്. 6.75 ലിറ്റര്‍ വി12 എന്‍ജിന്‍ 600 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കും 8 സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷനുമാണ് ഉള്ളത്. പുതിയ പതിപ്പിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ALSO READ: നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ച് അപകടം
സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ്ട്ടും കള്ളിനനിനെ വ്യത്യസ്തമാക്കുന്നതായിരിക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും 3.25 ലക്ഷം ഡോളർ അഥവാ 2.15 കോടി രൂപയാണ് വാഹനത്തിന്‍റെ വില. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ നികുതിയടക്കം ഏകദേശം 6.95 കോടി രൂപയോളമാവും എക്‌സ്‌ഷോറൂം വില.
Post Your Comments