കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ബിഹാര്‍ സ്വദേശിനി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്ത് പോലീസ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. ബിനോയിക്കെതിരെയുള്ള തെളുവുകള്‍ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ എത്തിയതെന്നാണ് സൂചന. ഫോണ്‍ രേഖകളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് പോലീസിനു കൈവശമുള്ളത്.
അതേസമയം ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് കോടിയേരിയിലുള്ള കുടുംബത്തെ ബോധ്യപ്പെടുത്തി. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.
ബിനോയിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിനോയ് ഒളിവില്‍ പോയെന്നാണ് നിഗമനം.
Post Your Comments