തിരുവനന്തപുരം : കർഷക വായ്പയ്ക്കുള്ള മൊറൊട്ടോറിയം നീട്ടാനുള്ള അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാനം റിസർവ് ബാങ്കിന് വീണ്ടും കത്ത് നൽകാൻ സർക്കാർ തീരുമാനിച്ചു.യോഗം വിളിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കൃഷിമന്ത്രി വി എസ് സുനികുമാർ വ്യക്തമാക്കി. ബാങ്കേഴ്സ് സമിതി യോഗം വിളിക്കാൻ ആവശ്യപ്പെടും.കാർഷിക വായ്പ മൊറൊട്ടോറിയം ഡിസംബർ 31 വരെ നീട്ടിയിരുന്നു.ഇതിനാണ് ആർബിഐ അനുമതി നിഷേധിച്ചത്.
കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് ആര്‍ബിഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു. ഒരു തവണ മോറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
കാര്‍ഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാര്‍ഗമായ കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കുമാണ് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കി. എന്നാല്‍, മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.
Post Your Comments