മുസാഫര്‍നഗര്‍: വിവാഹിതരാകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തതോടെ സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ പോലീസ് സംരക്ഷണം തേടി. ഉത്തര്‍പ്രദേശിലാണ് കേസിനാസ്പദമായ സംഭവം. പ്രണയത്തിലായിരുന്ന ഈ യുവതികള്‍ രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹിതരായാല്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു വീട്ടുകാരുടെ ഭീഷണി. ബന്ധുക്കളെ അനുനയിപ്പിക്കാനാവാതെ വന്നതോടെയാണ് യുവതികള്‍ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ടു യുവതികളുടെയും മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ച് സംസാരിച്ചു. യുവതികളെ ബുദ്ധിമുട്ടിക്കരുതെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചതായി എഎസ്പി രാജേഷ് ശ്രീവാസ്തവ പറഞ്ഞു. കൂടാതെ പോലീസ് സംരക്ഷണം ഉറപ്പുനല്‍കി യുവതികളെ ഇരുവരെയും തിരികെ വീട്ടിലേക്ക് അയച്ചെന്നും എഎസ്പി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു കോളേജിലാണ് രണ്ട് യുവതികളും പഠിച്ചിരുന്നത്.
Post Your Comments