ബെംഗളൂരു: നാം ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം പെട്ടെന്ന് ഒരു ദിവസം സാധിച്ചാലോ? അപ്രതീക്ഷിതമായി ലഭിക്കുന്ന ആ സമ്മാനങ്ങള്‍ക്ക് മധുരമേറെയാണ്. അത് പ്രിയപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ പിന്നെ പറയേണ്ടതുമില്ല. അത്തരത്തിലൊരു സന്തോഷത്തിന്റെ കഥണ് ഡോ. നിലൂഫര്‍ ഷെരിഫിന് പറയാനുള്ളത്. ലാഫെമേ സിഇഒയും മലയാളിയുമായ നിലൂഫറിന് ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന ലംബോര്‍ഗിനി സമ്മാനിച്ചത് മറ്റാരുമല്ല, ഭര്‍ത്താവ് റോഹിത് തന്നെയാണ്. ഏറെക്കാലത്തെ സ്വപ്നമാണ് ലംബോര്‍ഗിനിയിലൂടെ സഫലമായത് എന്നാണ് സൂപ്പര്‍കാര്‍ സ്വന്തമാക്കി റോഹിത് പറഞ്ഞത്. തനിക്ക് ഇത്ര വലിയ സപ്രൈസ് സമ്മാനിച്ച ഭര്‍ത്താവിനുള്ള നന്ദിയും ലംബോര്‍ഗിനി ബെംഗ്ലളൂരു പുറത്തിറക്കിയ വീഡിയോയില്‍ നിലൂഫര്‍ പങ്കുവെക്കുന്നു.
ലംബോര്‍ഗിനി ഹുറാകാന്റെ എല്‍പി 610-4 എന്ന മോഡലാണ് ബെംഗ്ലളൂരു ഡീലര്‍ഷിപ്പില്‍ നിന്നും ഇവര്‍ സ്വന്തമാക്കിയത്. ഏകദേശം 3.7 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ടാക്സും ഇന്‍ഷുറന്‍സും അടക്കം ഓണ്‍റോഡ് വില ഏകദേശം 5 കോടി രൂപയോളം വരും. ലംബോര്‍ഗിനിയുടെ ലൈനപ്പിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഹുറാകാന്‍. 5.2 ലീറ്റര്‍ വി 10 എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ സൂപ്പര്‍കാറിന് 610 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഹുറാകാന് വെറും 2.5 സെക്കന്റുകള്‍ മാത്രം മതി.
https://www.instagram.com/p/Byze7AnFXsx/?utm_source=ig_web_button_share_sheet
Post Your Comments