Latest NewsIndia

“പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞ പിതാവ് ഒരു തീവ്രവാദിയെ പ്രണയിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്,” – ഹൃതിക് റോഷന്റെ സഹോദരി

മുംബൈ: മുസ്ലീം യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ കുടുംബത്തിൽ നിന്ന് മർദ്ദനം അടക്കമുള്ള പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്ന കാര്യം വ്യക്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷന്റെ സഹോദരി സുനൈന. ഹൃതിക്കിനെ കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളും തന്നെ മാനസികമായി പീഡിപ്പിച്ചു. സുനൈന പറഞ്ഞു.

മുസ്ലീം യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ കുടുംബത്തിൽ നിന്ന് മർദ്ദനം അടക്കമുള്ള പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്ന കാര്യം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനൈന തന്നെയാണ് സ്ഥിരീകരിച്ചത്. ‘പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞ പിതാവ് ഒരു തീവ്രവാദിയെ പ്രണയിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്.. ‘ എന്നായിരുന്നു സുനൈന വ്യക്തമാക്കിയത്. മുൻ കാല നടനും സംവിധായകനുമായ രാകേഷ് റോഷനാണ് സുനൈനയുടെ പിതാവ്.

‘ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് അധികം സംസാരിക്കാനില്ല. പക്ഷെ റുഹൈലിനെ (സുനൈന പ്രണയിക്കുന്ന യുവാവ്) എന്റെ കുടുംബം അംഗീകരിക്കണം. ഇപ്പോൾ അവർ എന്റെ ജീവിതം നരകമാക്കിയിരിക്കുകയാണ്. ഇനിയും സഹിക്കാൻ പറ്റില്ല. ഞാൻ റുഹൈലിനെ കാണരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് അയാൾക്കൊപ്പം കഴിയണം. മുസ്ലീം എന്ന ഒറ്റക്കാരണം കൊണ്ടാണ് അവർ അദ്ദേഹത്തെ അംഗീകരിക്കാത്തത്’. സുനൈന പറയുന്നു.

കുടുംബവുമായുള്ള പ്രശ്നങ്ങളെപ്പറ്റി നേരത്തെ തന്നെ സുനൈന ചില സൂചനകൾ നൽകിയിരുന്നു. സഹോദരൻ ഹൃതിക് റോഷനെതിരെ വഞ്ചനാ ആരോപണങ്ങൾ ഉന്നയിച്ച നടി കങ്കണാ റാണോട്ടിനെ സുനൈന പിന്തുണച്ചതും വാർത്തകൾ സൃഷ്ടിച്ചിരുന്നു. താൻ കങ്കണയ്ക്കൊപ്പമാണെന്നായിരുന്നു ഇവർ അറിയിച്ചത്. ഇതിന് പിന്നാലെ കങ്കണയുടെ സഹോദരിയും വക്താവുമായ രംഗോലി, സുനൈനയെ അനുകൂലിച്ച് രംഗത്തെത്തി. കുടുംബത്തിൽ ക്രൂര പീഡനങ്ങളാണ് സുനൈനയ്ക്ക് നേരിടേണ്ടി വരുന്നതെന്നും ഇക്കാര്യം പറഞ്ഞ് ദിവസവും കങ്കണയെ ഫോണിൽ വിളിച്ച് കരയാറുണ്ടെന്നുമാണ് രംഗോലി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button