
ഇന്ത്യന്‍ ടീമില്‍ എത്തിയത് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നും ശ്രദ്ധിച്ചിരുന്ന ഒന്നാണ് മഹേന്ദ്രസിംഗ് ധോണിയുടെ ഹെയർസ്റ്റൈൽ. കരിയർ തുടങ്ങിയ സമയത്തുള്ള ധോണിയുടെ മുടിക്ക് ആരാധകർ ഏറെയായിരുന്നു. ഇപ്പോൾ ഇത്തരത്തിൽ ക്രിക്കറ്റ് താരങ്ങളുടെ ഹെയർകട്ട് വീണ്ടും ചർച്ചയാകുകയാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹല്‍ എന്നിവരാണ് പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുന്നത്. ആലിം ഹെയര്‍ & റ്റാറ്റൂ ലോന്‍ജിലാണ് ഇവർ പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുന്നത്.
പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് ഇന്ത്യന്‍ താരങ്ങളുടെ പുതിയ ഹെയര്‍ സ്റ്റൈലിനു പിന്നില്‍. അതേസമയം ഇവരുടെ ഹെയർസ്റ്റൈൽ ബിസിസിഐയും ഏറ്റെടുത്തിരിക്കുകയാണ്. നാലുപേരുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത ബിസിസിഐ ആരുടേതാണ് കൂളെസ്റ്റ് ഹെയര്‍കട്ട്?’ എന്നാണ് ട്വിറ്ററിലൂടെ ബിസിസിഐ ചോദിച്ചിരിക്കുന്നത്.
Who’s haircut ?♂️?♂️is the coolest?#TeamIndia pic.twitter.com/YtLiVKOlT3
— BCCI (@BCCI) June 19, 2019
Post Your Comments