ന്യൂഡല്‍ഹി: സിഐഎസ്എഫ് ജവാനെ ദുരൂഹസാഹചര്യത്തിൽ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജഹനാബാദ് സ്വദേശിയായ വിപിന്‍ കുമാറാണ് മരിച്ചത്. ഡല്‍ഹിയിലെ ദില്‍ഷാദ് കോളനിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. ഒന്നര വര്‍ഷമായി വിപിന്‍ ദില്‍ഷാദ് കോളനിയിലെ വീട്ടിലാണ് താമസിക്കുന്നത്. വീട്ടില്‍ പോയശേഷം ഈ മാസം പതിനഞ്ചിനാണ് അദ്ദേഹം തിരികെ വന്നത്. വിപിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന് ബന്ധുവായ മാനവ് താക്കുര്‍ ആരോപിച്ചു.
Post Your Comments