ന്യൂഡല്‍ഹി: ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയ യുവതിയെ രക്ഷിച്ച സൈനികന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ആത്മഹത്യക്ക് ശ്രമിച്ച ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കുകയും,അവരുടെ നഗ്‌നത മറയ്ക്കാന്‍ സ്വന്തം യൂണിഫോം ഊരി നല്‍കുകയും ചെയ്യുന്ന സൈനികനാണ് ഭാരതത്തിന്റെ അഭിമാനമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിഐഎസ്‌എഫ് ദ്രുത പ്രതികരണസേനയിലെ നാബ കിഷോർ എന്ന സൈനികനാണ് അഭിനന്ദനം ലഭിക്കുന്നത്.
ബ്ലൂലൈനില്‍, ജാനകിപുരി വെസ്റ്റ് സ്റ്റേഷനില്‍ ഓഗസ്റ്റ് നാലിനു 21 കാരി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. യുവതി ചാടുന്നത് കണ്ട് ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്കുകൾ ഇട്ട് വണ്ടി നിര്‍ത്തി. ഉടന്‍ തന്നെ സിഐഎസ്‌എഫ് അംഗങ്ങള്‍ ചാടിയിറങ്ങി ട്രെയിനിന് മുന്നില്‍ നിന്ന് യുവതിയെ വാരിയെടുത്തു. എടുത്തു ചാടിയതിന്റെയും മറ്റും ആഘാതത്തില്‍, യുവതിയുടെ വസ്ത്രങ്ങള്‍ കീറി പോയിരുന്നു. തന്റെ യൂണിഫോം ഊരി ഒരു സിഐഎസ്‌എഫ് കോണ്‍സ്റ്റബിള്‍ യുവതിയുടെ നഗ്നത മറയ്ക്കുന്നതും വീഡിയോയില്‍ കാണാം. നാബ കിഷോര്‍ നായിക്കാണ് യുവതിക്ക് തന്റെ യൂണിഫോം ഊരി കൊടുത്തത്.
read also: ഇറുകിയ വസ്ത്രം ധരിച്ചു, ആൺതുണയില്ലാതെ പുറത്തിറങ്ങി: യുവതിയെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു
വിലപ്പെട്ട ഒരു ജീവനാണ് രക്ഷിക്കാന്‍ കഴിഞ്ഞത്, അതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുതിര്‍ന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാബ കിഷോര്‍ നായിക്കിനൊപ്പം സബ്‌ഇന്‍സപ്കടര്‍ പ്രഹ്ലാദ് സിങ് ദേവേന്ദ, കോണ്‍സ്റ്റബിള്‍മാരായ രജീന്ദര്‍ കുമാര്‍, കുശാല്‍ പഥക് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. പരിക്കേറ്റ യുവതിയെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments