കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരി ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പോലീസിന്റെ നോട്ടീസ് അയച്ചു.ബിനോയിയെ നേരിൽകാണാൻ പോലീസിന് കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ചെയ്ത നിലയിലാണ്.തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടിൽ പോലീസെത്തി.
അന്ധേരിയിലെ ഓശിവര പോലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്.ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുംെബെ ഓഷിവാര സ്റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്.
ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസ് പ്രതികരിച്ചില്ല. കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് അവകാശപ്പെട്ട പരാതിക്കാരി തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്ന് വ്യക്തമാക്കി. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും പിതാവിന്റെ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Post Your Comments