ആലപ്പുഴ:കേരളത്തിൽ പല ഭാഗങ്ങളിലായി അടുത്തിടെ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പെട്രോൾ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ തുടക്കം കുറിക്കുമെന്ന് കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ.
ഇത്തരത്തിൽ പെട്രോൾ ഒഴിച്ച് സ്ത്രീകളെ അക്രമിക്കുകയും അതിലൂടെ അവരുടെ ജീവനെടുക്കുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവത്തോടെയാണ് കമ്മീഷൻ ഇത്തരം സംഭവങ്ങളെ കാണുന്നത്.
സമൂഹത്തിൽ അരങ്ങേറുന്ന ഇതിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് കമ്മീഷന്റെ ചുമതലയാണ്. ഉടൻ തന്നെ അത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുവാനാണ് കമ്മീഷന്റെ തീരുമാനമെന്നും ജോസഫൈൻ പറഞ്ഞു.ആലപ്പുഴയിൽ വനിതാ കമ്മീഷൻ നടത്തിയ മെഗാ ആദാലത്തിൽ പങ്കെടുത്ത ശേഷമായിരുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.
Post Your Comments