ലക്നൗ ; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനായി അഴിമതി ആരോപണങ്ങൾ നേരിടുന്ന , മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ യോഗി ആദിത്യനാഥ് നിർദേശം നൽകി കഴിഞ്ഞു . ഉദ്യോഗസ്ഥ തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് യോഗി ഈ നിർദേശം നൽകിയത് .
അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സർക്കാരും നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇതനുസരിച്ച് ആദായ നികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യം നടപടി എടുത്തത് . രണ്ട് ദിവസങ്ങൾക്ക് മുൻപ് 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു കൂടി നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി . അതിൽ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍,അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നവരാണ് ഇതിൽ ഉൾപ്പെട്ടത് .
ഇതിനു പിന്നാലെയാണ് യോഗിയുടെയും നടപടി. നിലവിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വന്ന കോടതി ഉത്തരവുകളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനും അദ്ദേഹം നിർദേശം നൽകി . ഓരോ ഓഫീസുകളിലെയും ഉദ്യോഗസ്ഥരുടെ പ്രവർത്തങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി ഇ- ഓഫീസ് സിസ്റ്റം ഏർപ്പെടുത്താനും യോഗി തീരുമാനിച്ചിട്ടുണ്ട് .
Post Your Comments