ഒറ്റ പ്രസവത്തിൽ യുവതിക്ക് പതിനേഴ് കുഞ്ഞുങ്ങളുണ്ടായെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. വലിയ വയറുമായി നിൽക്കുന്ന ഒരു യുവതിയുടെ ചിത്രത്തോടൊപ്പമാണ് ഇവർക്ക് പതിനേഴ് കുട്ടികൾ ഉണ്ടായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചത്. റിച്ചാർഡ് കമറിന്റ ഡേ എന്നയാളാണ് ആദ്യമായി ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. യുവതിയുടെ ചിത്രത്തിനൊപ്പം അനേകം കുഞ്ഞുങ്ങളുടെ ഇടയിൽ ഇരിക്കുന്ന ഒരു പുരുഷന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതോടെ ഇന്ത്യ ടുഡേയുടെ ‘ആന്റി ഫേക്ക് ന്യൂസ് വാർ റൂം’ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി. ആക്ഷേപ ഹാസ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വേൾഡ് ന്യൂസ് ഡെയിലി റിപ്പോർട്ട് എന്ന വാർത്താ വെബ്സൈറ്റായിരുന്നു ഈ വാർത്ത പോസ്റ്റ് ചെയ്‌തത്. ഈ വെബ്സൈറ്റ് പലപ്പോഴും നൽകുക വാസ്തവ വിരുദ്ധമായ വാർത്തകളാണ്.
വലിയ വയറുമായി നിൽക്കുന്ന യുവതിയുടെ ചിത്രം കൃത്രിമമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഇന്ത്യ ടുഡേ കണ്ടെത്തിയിട്ടുണ്ട്. എട്ട് കുട്ടികൾക്ക് ജന്മം നൽകിയ ഒരു സ്ത്രീയുടെ ചിത്രമാണ് ഇത്തരത്തിൽ ഫോട്ടോഷോപ്പ് ചെയ്‌തത്. കുട്ടികളുടെ ഒപ്പമുള്ള പുരുഷന്റെ ചിത്രം ഗൈനക്കോളജിസ്റ്റായ റോബർട്ട് എം ബൈറ്റർ എന്നയാളുടേതാണെന്നും കണ്ടെത്തിയിരുന്നു. യുവതിയും ഇയാളും തമ്മിൽ യാതൊരു ബന്ധവുമില്ല.
Post Your Comments