ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടി. ചൊവ്വാഴ്ചയാണ് ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ് അഹങ്ങെര്‍, റായിസ് അഹമ്മദ് ഗനി എന്നി ഭീകരര്‍ പൊലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഷോപിയാനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് സൂചന.
Post Your Comments