മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി 59 കാരിയെ പീഡിപ്പിച്ചു, ഭര്‍ത്താവ് പുറത്തുപോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി അമ്പത്തൊമ്പതുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ സൗത്ത് അന്നാര പള്ളിക്കുന്നത്ത് അര്‍ജുന്‍ ശങ്കര്‍ (33)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് പുലര്‍ച്ചെ അഞ്ചര മണിക്ക് പരാതിക്കാരി ഭര്‍ത്താവുമൊന്നിച്ച് താമസിച്ചു വരുന്ന തൃക്കണ്ടിയൂര്‍ അന്നാരയിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവു വീട്ടില്‍ നിന്നും പുറത്തുപോയ സമയം നോക്കി അതിക്രമിച്ചു കയറിയ യുവാവ് കിടപ്പറയില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയെ ബാലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.
കൂടാതെ തിരുവനന്തപുരം പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ അനുമതിയോട് കൂടി പ്രതിയുടെ ഫോട്ടോ ദൃശ്യ പത്ര മാധ്യമങ്ങളിലും മറ്റും പരസ്യപ്പെടുത്തിയിട്ടും പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിട്ടും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്ന് തിരൂര്‍ പോലീസ് കോടതി മുമ്പാകെ ബോധിപ്പിച്ചു.
Post Your Comments