Latest NewsNattuvartha

മാലിന്യത്താൽ നിറഞ്ഞ് വിഴിഞ്ഞം കടൽപ്പുറം; നീക്കം ചെയ്യാനുള്ളത് രണ്ട് ടണ്ണിലേറെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ

മാലിന്യം അടിയുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്

തിരുവനന്തപുരം: മാലിന്യത്താൽ നിറഞ്ഞ് വിഴിഞ്ഞം കടൽപ്പുറം , വിഴിഞ്ഞം തീരത്ത് വൻതോതിൽ കടലിൽ നിന്നുള്ള മാലിന്യങ്ങൾ അടിയുന്നു.

പ്ലാസ്റ്റിക് കുപ്പികളും വലകളും തുണികളും തടിക്കഷണങ്ങളും ചാക്കുകളും അടക്കമുള്ളവയാണ് കോവളം തീരത്തെ സ്വകാര്യഹോട്ടലിന്റെ തീരത്തും പരിസരത്തുമായി വൻതോതിൽ അടിഞ്ഞ് തുടങ്ങിയത്. മത്സ്യത്തൊഴിലാളികൾ അറിയിച്ചതനുസരിച്ച് ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫിലെ അംഗങ്ങൾ കോവളത്തെത്തി ഉച്ചവരെ ഇവ നീക്കം ചെയ്തു. മാലിന്യം അടിയുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ടണ്ണിലേറെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളാണ് തീരത്തടിഞ്ഞെത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button