കോഴിക്കോട് : എല്ലാം ശരിയാക്കാനായി അധികാരത്തിലേറിയവരാണ് പിണറായി മന്ത്രിസഭയിലുള്ളവര്‍. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍പോലും ലഭിക്കാതെ നരകയാതന അുഭവിക്കുകയാണ് പലരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികില്‍സാ സഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറായ കെ.പി. സുബൈറിന്റെയും ഭാര്യ കെ.എ. നാദിറയുടെയും ജീവിതം ദുസ്സഹമായത്.
സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഇമേജിങ് ടെക്‌നോളജി(സിഡിറ്റ്)യുടെ കീഴിലായിരുന്ന മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ ഫലമാണിത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനി സോഫ്റ്റ്വെയര്‍ മാറ്റത്തിനു വേണ്ടി 2 ദിവസം വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ചില്ല.
മൂന്നാംദിനം വെബ്സൈറ്റ് തുറന്നെങ്കിലും ഇതില്‍ അപേക്ഷകള്‍ എങ്ങനെ അപ്ലോഡ് ചെയ്യണമെന്ന പരിശീലനം ജീവനക്കാര്‍ക്കു നല്‍കിയില്ല. കേന്ദ്രങ്ങളില്‍ എത്തുന്ന അപേക്ഷകരെയെല്ലാം വെബ്സൈറ്റ് ലഭ്യമല്ല എന്നു പറഞ്ഞു മടക്കിവിടുകയാണ് അക്ഷയ അധികൃതര്‍. കെ.പി. സുബൈറിനെയും നാദിറയെയും പോലെ ധനസഹായത്തിന് അപേക്ഷ നല്‍കാനാകാതെ അയ്യായിരത്തോളം പേര്‍ മടങ്ങിപ്പോയിട്ടുണ്ട്.
100 മണിക്കൂര്‍കൊണ്ട് കാര്യങ്ങളഎല്ലാം ശരിയാകും എന്നാണ് പറയുന്നത്. എന്നാല്‍ 100 ദിവസം കഴിഞ്ഞെങ്കിലും കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ ഈ കുടുംബങ്ങള്‍ക്കില്ല. 6 മാസം മുന്‍പുവരെ സി ഡിറ്റിന്റെ കീഴില്‍ നല്ല രീതിയിലാണു പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു റവന്യു വകുപ്പിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സിഡിറ്റ് ഈ ജോലി പുറംകരാര്‍ കൊടുത്തതോടെ അപേക്ഷ സമര്‍പ്പിക്കാന്‍ പോലും സാധിക്കാതായി.
Post Your Comments