ക്വലാലംപുര്‍: മലേഷ്യന്‍ യാത്രാ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. റഷ്യക്കാരായ ഇഗോര്‍ ഗിര്‍കിന്‍, സെര്‍ജി ഡുബിന്‍സ്കി, ഒലേഗ് പുലാതോവ് യുക്രൈന് സ്വദേശി ലിയോനിഡ് ഖര്ചെങ്കോ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കിഴക്കന്‍ യുക്രൈനിൽ വെച്ചാണ് 298 യാത്രക്കാരുമായി പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനം തകര്‍ക്കാന്‍ ഉപയോഗിച്ച മിസൈല്‍ എത്തിച്ചുകൊടുത്തത് ഈ നാല് പേരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Post Your Comments