തിരുവനന്തപുരം: ശബരിമലയെ ഉപയോഗിച്ചുള്ള ബിജെപിയുടെ ആവശ്യം കഴിഞ്ഞു. ബിജെപിയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശബരിമലയ്ക്ക് വേണ്ടി ഇപ്പോള്‍ ഒരു ബി.ജെ.പികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ല. ശബരിമല സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച ബി.ജെ.പി തന്നെ ഈ വിഷയത്തില്‍ നിയമം കൊണ്ട് വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബില്‍ അവതരിപ്പിക്കാന്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ബില്‍ വെള്ളിയാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക.
ബി.ജെ.പി രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വച്ച് വിശ്വാസ സമൂഹത്തെ മുതലെടുക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ അന്വേഷിക്കാനോ അവിടെ സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് അന്വേഷിക്കാനോ ഒരു ബി.ജെ.പിക്കാരനേയും കാണാനില്ലല്ലോ എന്നും മന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപളളി സുരേന്ദ്രന്‍.
Post Your Comments