
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്. അതേസമയം കളിച്ച നാല് കളികളിലും അഫ്ഗാനിസ്ഥാൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത് കരുത്തരായ ഇംഗ്ലണ്ട് ഇന്ന് അനായാസ ജയമാണ് പ്രതീക്ഷിക്കുന്നത്. ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാമതാണ് ടീം. ഇതിനിടെ പരിക്കേറ്റ ഓപ്പണര്‍ ജസണ്‍ റോയിക്ക് പകരം ജയിംസ് വിന്‍സിനെയും പേസര്‍ ലിയാം പ്ലങ്കറ്റിന് പകരം ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments