KeralaLatest News

ലൈംഗിക പീഡന പരാതി: ബിനോയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍; കുടുംബാംഗങ്ങളും ഭീഷണിപ്പെടുത്തി, പരാതിയുടെ പൂര്‍ണ രൂപം പുറത്ത്

2010 ല്‍ മുംബൈയിലെ അന്ധേരിയില്‍ ഒരു ഫ്ലാറ്റ് എടുത്തു നല്‍കി

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയുമായിരുന്ന യുവതി നല്‍കിയ പരാതിയുടെ പൂര്‍ണരൂപം പുറത്ത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് എട്ടു വര്‍ഷമായി ലൈംഗികമംായി ഉപയോഗിക്കുന്നുവെന്നും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പറയുന്നു. ബിനോയ് വിവാഹിതനാണെന്ന വിവരം യുവതി അറിഞ്ഞിരുന്നില്ല. എന്നാല്‍ വിവാഹ കഴിക്കണമെന്നാവശ്യവുമായി ബിനോയിയെ വിളിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നും ഭീഷണി ഉണ്ടായെന്നും യുവതിയുമായി ബന്ധമുള്ളവര്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ പൂര്‍ണ രൂപം ഇങ്ങനെ

2009ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ദുബായിലെത്തിയത്. ഇവിടെ മെഹ്ഫില്‍ എന്ന ഡാന്‍സ് ബാറിലെ ജോലിക്കിടെയാണ് ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ പരിചയപ്പെടുന്നത്. ധാരാളം പണം നല്‍കിയിരുന്ന ഇയാള്‍ പതിയെ എന്റെ വിശ്വാസം നേടിയെടുത്തു.. പിന്നീട് ഒരു ദിവസം എന്റെ നമ്ബര്‍ വാങ്ങി ഫോണ്‍ വഴി സംസാരിക്കാന്‍ തുടങ്ങി.. കേരളത്തില്‍ നിന്നാണെന്നും ദുബായില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായി..വിലകൂടിയ സമ്മാനങ്ങള്‍ തരുന്നതും പതിവായിരുന്നു.. ഒരുദിവസം വിവാഹ അഭ്യര്‍ഥന നടത്തിയ ശേഷം എന്നോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു’. ഒക്ടോബര്‍ 2009 ലാണ് വിവാഹ വാഗ്ദാനം നല്‍കുന്നത്.

2010 ല്‍ മുംബൈയിലെ അന്ധേരിയില്‍ ഒരു ഫ്ലാറ്റ് എടുത്തു നല്‍കി. ഇതിന്റെ വാടക നല്‍കി വന്നതും അയാളാണ്.. ഇതിനിടെ പലതവണ വിവാഹക്കാര്യം ഉന്നയിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ബിനോയ് ഒഴിഞ്ഞുമാറി. കുടുംബത്തെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ.2010 ജൂലൈ 22 ഞാന്‍ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കി. എന്നെയും കുഞ്ഞിനെയും കാണാന്‍ ബിനോയ് സ്ഥിരം ആശുപത്രിയില്‍ എത്തുമായിരുന്നു.

2011 ല്‍ മില്ലറ്റ് നഗറില്‍ മറ്റൊരു വീട് എടുത്തു നല്‍കി.. ഇതോടെ അമ്മയുടെ ആവശ്യപ്രകാരം ഞാന്‍ വീണ്ടും കല്ല്യാണക്കാര്യം ചോദിച്ചു.. മകന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ വിവാഹിതരാകാമെന്നായിരുന്നു മറുപടി.. ഈ കാലയളവിലൊക്കെ മാസചിലവിന് തുകയും നല്‍കുമായിരുന്നു.. 2014ല്‍ വാടക കരാര്‍ കഴിഞ്ഞതോടെ ജോഗേശ്വരിയില്‍ പുതിയൊരു ഫ്ലാറ്റ് എടുത്തു നല്‍കി.. 2015 ല്‍ തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചിലവിനായുള്ള തുക ഇനി നല്‍കാനാവില്ലെന്നും അറിയിച്ചു

‘2018ല്‍ ബിനോയ് ഉള്‍പ്പെട്ട 13 കോടി രൂപയുടെ തട്ടിപ്പ് കേസ് വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് യുവതി ബിനോയിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ബിനോയിയുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പരിശോധിച്ചു. ഇതില്‍ ഇയാള്‍ക്ക് മൂന്ന് അക്കൗണ്ടുകള്‍ ഉണ്ടെന്നും എന്നാല്‍ രണ്ടെണ്ണം ആക്ടീവല്ലെന്നും മനസിലായി. ബിനോയ് സജീവമായിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം മനസിലായതെന്നും യുവതി പറയുന്നു. ഇതില്‍ കേരളത്തിലെ ഇയാളുടെ കുടുംബത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ തന്നെയുണ്ടായിരുന്നു. ഇതോടെ യുവതി വീണ്ടും ബിനോയിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. തിരികെയെത്തി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ആവശ്യം ഉന്നയിച്ച് വന്നാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ബിനോയിയുടെ കുടുംബം ഭീഷണിപ്പെടുത്തുകയയിരുന്നുവെന്നാണ് യുവതിയുമായി അടുത്ത ചിലര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button