കണ്ണൂർ: തളിപ്പറമ്പ് താലൂക്കിലെ മയ്യിൽ ഗ്രാമപഞ്ചായത്തിൽ കുറുക്കന്റെ കടിയേറ്റ് എട്ടുപേർക്ക് പരിക്ക്. ഇവിടെ രാത്രികാലങ്ങളിൽ കുറുക്കന്റെ സഞ്ചാരം നാട്ടുകാർക്ക് ഭീഷണിയാകുന്നു.
പുതിയപുരയിൽ മുഹമ്മദ് (64), തയ്യിൽഹൗസിലെ ടി.ബിനീഷ് (36), പള്ളിപ്പറമ്പിലെ വലിയ പുതിയേടത്ത് ടി.വി. ഫാത്തിമ (60), ആമിന (35), സഫ്‌വാൻ (17), പള്ളിയത്ത് മുഹമ്മദ് (60), സാദിഖ് (24), മുസ്തഫ (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ജില്ലാ ആസ്പത്രിയിൽ ചികിത്സതേടി.
മയ്യിൽ പഞ്ചായത്തിലെ 12-ാം വാർഡിലെ തൈലവളപ്പ്, കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പള്ളിയത്ത്, കൊളച്ചേരി പഞ്ചായത്തിലെ കോടിപ്പൊയിൽ എന്നിവിടങ്ങളിലുള്ളവർക്കാണ് തിങ്കളാഴ്ച വൈകീട്ട് കുറുക്കന്റെ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. കുറുക്കന്റെ സഞ്ചാരത്തെപ്പറ്റി ഫോറെസ്റ് വകുപ്പിൽ നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Post Your Comments