കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ യുവതിക്കെതിരെ കേസ് എടുക്കും. ഇവര്‍ക്കെതിരെ ബിനീഷ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക.
മെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരെ പരാതി നല്‍കിയത്. പരാതിക്കാരി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നായിരുന്നു പരാതി. ഒന്നര മാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.
എതായാലും യുവതി അയച്ച കത്ത് അടക്കം ബിനോയ് നല്കിയ തെളിവുകള്‍ ചേര്‍ത്ത് അധികം വൈകാതെ യുവതിക്കെതിരെ കേസ് എടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം.
Post Your Comments