അലസത കളഞ്ഞ് നിങ്ങളെ പെട്ടെന്ന് തന്നെ ഉന്മേഷവാന്‍മാരാക്കുന്ന യോഗാസനമാണ് സുപ്ത മത്സ്യേന്ദ്രാസനം. രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കാന്‍ ഈ യോഗാസനത്തിന്റെ പരിശീലനം വഴി സാധിക്കും
ചെയ്യേണ്ട വിധം
തറയില്‍ വിരിപ്പ് വിരിച്ച് അതിന് മുകളില്‍ മലര്‍ന്ന് നേരെ കിടക്കുക
കൈകള്‍ രണ്ടും അതത് വശങ്ങളിലേക്ക് നിവര്‍ത്തി കൈപ്പത്തി കമ്‌ഴ്ത്തി തറയില്‍ അമര്‍ത്തി വയ്ക്കുക
വലതുകാല്‍ മുട്ടുയര്‍ത്തി കണങ്കാലുകള്‍ തുടയോട് ചേര്‍ത്ത് തറയില്‍ നിന്ന് ലംബമായി നിര്‍ത്തുക.
ഉയര്‍ത്തിവച്ച കാല്‍മുട്ടും അരക്കെട്ടും അധികം ഇളക്കാതെ ഉച്ഛ്വസിച്ചുകൊണ്ട് ഇടതുവശത്തേക്ക ്ചരിക്കുക. ഒപ്പം ശിരസ് വലതുവശത്തേക്ക ്ചരിച്ച് ആ ദിശയിലേക്ക് നോക്കുക. പത്ത് സെക്കന്‍ഡ് ഇങ്ങനെ കിടന്നതിന് ശേഷം കാല്‍മുട്ടുകള്‍ നിവര്‍ത്തി നേരെ വയ്ക്കുക
ഇടതുകാല്‍ മുട്ടയുയര്‍ത്തി വലത്തേക്ക് ചരിച്ച് ശിരസ് ഇടതുവശത്തേക്ക് ചരിച്ച് ഇതേ ആസനം ആവര്‍ത്തിക്കുക. അഞ്ച് മുതല്‍ പത്ത് പ്രാവിശ്യം വരെ മാറി മാറി ഇരുവശങ്ങളിലേകും ഇത് ചെയ്യാം
പ്രയോജനം
അരക്കെട്ടിനും അടിവയറിനും വ്യായമം ലഭിക്കുന്നതുകൊണ്ട് മലബന്ധത്തിനും മൂത്രതടസ്സത്തിനും പരിഹാരമാണ്
ശ്വസനക്രിയ ദഹനപ്രക്രിയ ഇവ ഊര്‍ജ്ജിതപ്പെടുത്തുന്നു
രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കുന്നു
ശരീരത്തിന് ലഘുത്വവും വഴക്കവും നല്‍കുന്നു. ശരീരവേദനകള്‍ക്ക് ആശ്വാസം നല്‍കുന്നു
Post Your Comments