വാഷിങ്ടണ്‍ : നവജാത ശിശുക്കള്‍ നിര്‍ത്താതെ കരയുന്നത് കണ്ടിട്ടുണ്ടോ? ഒരേ സമയം മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ് കുട്ടികളുടെ കരച്ചില്‍. ചിലപ്പോള്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിലും അല്ലാത്തപ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നതിനുമായാണ് കുട്ടികള്‍ കരയുന്നത്.
സംസാരപ്രായം എത്തുന്നത് വരെ ഈ ടെന്‍ഷന്‍ മാതാപിതാക്കളില്‍ ഉണ്ടാകും.
എന്നാല്‍ ഇനിയങ്ങനെ ടെന്‍ഷന്‍ അടിക്കേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. യുഎസിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കുട്ടികളുടെ പലതരത്തിലുള്ള കരച്ചില്‍ എന്തിന് വേണ്ടിയുള്ളതാണെന്നും അതിന്റെ യഥാര്‍ത്ഥ ആവശ്യമെന്താണ് എന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെ ചെയ്യാമെന്ന് കണ്ടെത്തിയത്.
വിശപ്പ്, അസുഖം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയാണ് എഐയുടെ സഹായത്തോടെ ശാസ്ത്രസംഘം തിരിച്ചറിഞ്ഞത്. ഒരോ കുട്ടിയുടെ കരച്ചിലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കരച്ചില്‍ ഭാഷ തന്നെ സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അല്‍ഗൊരിതത്തിന്റെ സഹായത്തോടെയാണ് ഓരോ തരം കരച്ചിലുകളുടെ സിഗ്‌നലുകളെയും തിരിച്ചറിയുന്നത്. ഓരോ കരച്ചിലും ഓരോ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
Post Your Comments