ടോന്റണ്‍: ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമാണ് ഷാക്കിബ് അല്‍ ഹസന്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെയും ഷാക്കിബ് സെഞ്ചുറി സ്വന്തമാക്കി. ഈ ലോകകപ്പില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു അത്.
വിന്‍ഡീസിനെതിരെ 124 റണ്‍സും രണ്ട് വിക്കറ്റുമാണ് ഷാക്കിബ് നേടിയത്. ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയിട്ടും അമിത ആഘോഷത്തിനൊന്നും ഷാക്കിബ് മുതിര്‍ന്നില്ല. ഒരു ചെറുപുഞ്ചിരിയുടെ സഹതാരം ലിറ്റണ്‍ ദാസിനടുത്തേക്ക് നടന്നുചെന്ന ഷാക്കിബ് പതിയെ ബാറ്റുയര്‍ത്തുക മാത്രമാണ് ചെയ്തത്. ഹെല്‍മെറ്റ് പോലും അദ്ദേഹം അഴിച്ചിരുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ലിറ്റണ്‍ ദാസിനെ ഒന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു ഷാക്കിബ്. എന്നാല്‍ ലളിതമായ ഈ സെഞ്ചുറി ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ വലുതാണ് ടീമിന്റെ ജയം പൂര്‍ത്തിയാക്കുക എന്ന തിരിച്ചറിവിലേക്ക് ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ വളര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണിത്. ദക്ഷിണാഫ്രിക്കയ്ക്കും ന്യുസീലന്‍ഡിനും എതിരെ അര്‍ധസെഞ്ച്വറി. ഇംഗ്ലണ്ടിനും വിന്‍ഡീസിനുമെതിരെ രണ്ടാമത് ബാറ്റ് ചെയ്യുന്പോള്‍ സെഞ്ച്വറി. ഇപ്പോള്‍ തന്നെ ലോകകപ്പിന്റെ താരമായി മാറിക്കഴിഞ്ഞു ഷാക്കിബ്.
Shakib Al Hasan was on ? against West Indies yesterday!
Relive the moment when he brought up his terrific hundred with a cracking cover drive ?#RiseOfTheTigers | #CWC19 pic.twitter.com/BszTaMEEo1
— ICC (@ICC) June 18, 2019
"It’s been going well. But that doesn’t mean I can take anything for granted."
After a fantastic hundred against West Indies yesterday, Shakib Al Hasan is determined to keep performing well in the #CWC19! pic.twitter.com/R3hqoo5OHs
— ICC Cricket World Cup (@cricketworldcup) June 18, 2019
Post Your Comments