
മുംബൈ : ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയെ വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് പിടികൂടി. ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ഞായറാഴ്‌ച ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
അഞ്ചു കോടി വില വരുന്ന രണ്ട് ആഡംബര വാച്ചുകളുമായാണ് താരം എത്തിയത്. വാച്ചുകൾ സംബന്ധിച്ച ശരിയായ രേഖകൾ ഹർദിക്കിന്റെ പക്കലില്ലായിരുന്നുവെന്നാണ് കസ്റ്റംസ് പറഞ്ഞു.
എന്നാൽ മുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താൻ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹർദിക് ട്വീറ്റിൽ കുറിച്ചത്. അവർ നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹർദിക് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പുറത്ത് വരുന്ന വ്യാജ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും താരം പ്രതികരിച്ചു.
Post Your Comments