KeralaLatest News

പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കം ചെയ്തു

പീരുമേട് : പാഞ്ചാലിമേട്ടിൽ സർക്കാർഭൂമിയിൽ സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തു.കളക്ടറുടെ നിർദ്ദേശപ്രകാരം പള്ളിഭാരവാഹികളാണ് ദുഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകൾ മാറ്റിയത്.നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു.

റവന്യൂ ഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് നേരത്തെ കളക്ടര്‍ പറഞ്ഞിരുന്നു.

ഭൂപരിഷ്കരണത്തിന് ശേഷം സർക്കാരിന്റെ മിച്ച ഭൂമിയായി മാറിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്റ് മേരിസ് ചർച്ച് പറയുന്നത്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിറ്റിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നാണ് പള്ളി ഭാരവാഹികൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button